Monday, July 20, 2026
Homeകേരളംകോന്നിയിലെ ഐബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്ത് സുരേഷ് കീഴടങ്ങി

കോന്നിയിലെ ഐബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്ത് സുരേഷ് കീഴടങ്ങി

ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയുടെ മരണത്തിൽ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി.കൊച്ചി ഡിസിപി ഓഫിസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്.കൊച്ചി ഡിസിപി ഓഫിസിൽ എത്തിയാണ് സുകാന്ത് കീഴടങ്ങിയത്.

പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി തള്ളിയത്. പ്രതിക്കു കീഴടങ്ങാമെന്നും കോടതി വാക്കാൽ വ്യക്തമാക്കിയിരുന്നു.ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടായിരുന്നു സുകാന്ത് ജാമ്യഹർജി സമര്‍പ്പിച്ചിരുന്നത്.കേസ് ഡയറിയിലെ വിവരങ്ങൾ ചോർന്നത് എങ്ങനെയെന്ന് പരിശോധിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേട്രാക്കിൽ പത്തനംതിട്ട കോന്നി സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസത്തോളമായി വിവിധ അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് വ്യാപകതിരച്ചില്‍ നടത്തിയിട്ടും ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെ തൊടാന്‍ പോലും പോലീസിനു കഴിഞ്ഞിരുന്നില്ല.

രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പല ജില്ലകളിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.അറുപതു ദിവസത്തിലേറെ കണ്ടെത്താന്‍ കഴിയാതിരുന്ന പ്രതിയെ കോടതി ഇടപെടല്‍ വഴി കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പേട്ട പോലീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com