Monday, March 9, 2026
Homeകേരളംകോന്നി കുളത്തുമൺ: കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള "ദൗത്യം"ആരംഭിച്ചു

കോന്നി കുളത്തുമൺ: കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു

കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന്‍ പ്രകാരം  കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു.

പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ ആണ് മാസ്സ് ഡ്രൈവ് നടത്തുന്നത് .അന്‍പതോളം അടങ്ങുന്ന ദൗത്യ സംഘം കുളത്തുമണ്ണില്‍ രാവിലെ എത്തിയെങ്കിലും കനത്ത മഴ മൂലം താമസിച്ചാണ് “ദൗത്യം” ആരംഭിച്ചത് .

മൂന്നു സംഘമായി തിരിഞ്ഞാണ് കാട്ടാനകളെ കണ്ടെത്തുവാന്‍ ഇറങ്ങിയത്‌ . സംഘത്തിനു ഭക്ഷണം ഒരുക്കി നല്‍കാന്‍ കര്‍ഷകരടങ്ങുന്ന നാട്ടുകാര്‍ രംഗത്ത് ഉണ്ട് . ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലീസ് ആണ് എത്തിച്ചത് .പൊതു ജനങ്ങളിൽ നിന്നും ആവശ്യമായ വാളണ്ടിയർമാരെയും നിയോഗിച്ചു.

കാട്ടാനകളെ കാണുന്ന മാത്രയില്‍ പമ്പ് ആക്ഷൻ ഗൺ പൊട്ടിക്കും .ഉയര്‍ന്ന വെടി ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ ആനകള്‍ വിരണ്ടു ഓടും .ഇവയുടെ പിന്നാലെ എത്തി തുടരെ തുടരെ പമ്പ് ആക്ഷൻ ഗൺ പ്രയോഗിക്കും.

ആനകളെ പൂര്‍ണ്ണമായും ഉൾക്കാട്ടിൽ എത്തിച്ചതിനു ശേഷം പ്രദേശത്ത് സോളാർ ഫെൻസിംഗ് കൂടുതൽ മേഖലകളിൽ സ്ഥാപിക്കും. കുളത്തുമൺ കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിച്ചു ചുമതല അവര്‍ക്ക് നല്‍കും .

കുളത്ത്മണ്ണിലെ കാട്ടാനകളെ തുരത്തിയ ശേഷം കല്ലേലിയില്‍ ശല്യം വിതയ്ക്കുന്ന ഒറ്റയാനെ പിടികൂടി മറ്റു സ്ഥലത്തേക്ക് വിടാന്‍ ഉള്ള നടപടി ആരംഭിക്കും . കല്ലേലിയിൽ ഒറ്റയാൻ റോഡ് ഇറങ്ങി തടസ്സം സൃഷ്ടിക്കുന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ആന ഇറങ്ങി വരുന്ന വഴികളെല്ലാം അടയ്ക്കും.

കല്ലേലി റോഡിൽ എല്ലാ സമയത്തും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പെട്രോളിങ് ഏർപ്പെടുത്തുന്നതിനും കോന്നി എംഎൽഎ അഡ്വ കെ യു ജനീഷ് കുമാര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിർദ്ദേശം നൽകിയിരുന്നു

ഒറ്റയാനെ പ്രദേശത്തു നിന്നും പിടിച്ച് മറ്റു സ്ഥലത്തേക്ക് എത്തിക്കുന്നതിനായി കളക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് നൽകും.മലയാലപ്പുഴ പഞ്ചായത്തിൽ കാട്ടാനശല്യമുള്ള വട്ടത്തറ,മുക്കുഴി, പുതുക്കുളം പ്രദേശങ്ങളിൽ ഫോറസ്റ്റ് ക്യാമ്പ് ഷെഡ് സ്ഥാപിക്കും. നിലവിലുള്ള എല്ലായിടങ്ങളിലും സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി പൂർത്തീകരിക്കുന്നതിന് എംഎൽഎ റാന്നി കോന്നി ഡി എഫ് ഓ മാർക്ക് നിർദ്ദേശം നൽകി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com