Friday, March 21, 2025
Homeകേരളംകൊല്ലം നഗരത്തില്‍ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു സിപിഎമ്മിന് നഗരസഭ പിഴ ചുമത്തി

കൊല്ലം നഗരത്തില്‍ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു സിപിഎമ്മിന് നഗരസഭ പിഴ ചുമത്തി

കൊല്ലം: കൊല്ലം നഗരത്തിൽ ഉടനീളം   സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിയും ഫ്ളക്സും സ്ഥാപിച്ചതിന് കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി.

നഗരത്തിൽ അനധികൃതമായി 20 ഫ്ളക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് നാലു ദിവസങ്ങൾക്ക് മുൻപ് പിഴ നോട്ടീസ് നൽകിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ളക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയെങ്കിലും കോർപറേഷൻ തീരുമാനമെടുത്തില്ല.

കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ എന്നതിൽ സിപിഎം തീരുമാനമെടുത്തിട്ടില്ല. കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments