Tuesday, May 19, 2026
Homeകേരളംകൊച്ചിയിൽ വ്യാജ ആധാർ കാർഡുകളുമായി 27 ബം​ഗ്ലാദേശികൾ അറസ്റ്റിൽ

കൊച്ചിയിൽ വ്യാജ ആധാർ കാർഡുകളുമായി 27 ബം​ഗ്ലാദേശികൾ അറസ്റ്റിൽ

കൊച്ചി :- പറവൂരിലെ ഒരു വീട്ടിൽ അനധികൃതമായി താമസിച്ചു ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് എറണാകുളം റൂറൽ പൊലീസും തീവ്രവാദ വിരുദ്ധസേനയും ഓപ്പറേഷൻ ക്ളീൻ എന്ന പേരിൽ സംയുക്തമായി നടത്തിയ റൈഡിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എറണാകുളം റൂറൽ പൊലീസ് പറഞ്ഞു.

ഇവർ ഇതര സംസ്ഥാന തൊഴിലാളികൾ എന്ന രീതിയിൽ താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം. അമ്പതോളം പേരെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇതിൽ 23 പേർ ഇതര സംസ്ഥാനത്തിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു.

കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു പരിശോധന തുടങ്ങിയത്. പിടിയിലായവരിൽ ചിലർ ഒരു വർഷത്തിലേറെയായി കേരളത്തിൽ താമസിക്കുന്നുണ്ട്. കൂലിപ്പണിയാണ് മിക്കവരുടെയും തൊഴിൽ. വിശദമായി ചോദ്യം ചെയ്ത ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com