Monday, December 9, 2024
Homeകേരളംകേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകൾ

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകൾ

കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണ ചെയ്ത പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.

ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.

അതേസമയം തൃശൂർ പൂരം കലക്കലിൽ ഉൾപ്പടെ അന്വേഷണം നേരിടുന്നതിനാൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ADGP എം.ആർ അജിത് കുമാറിന് മെഡൽ പ്രഖ്യാപിച്ചിരുന്നെങ്കിലും നൽകുന്നത് തൽക്കാലത്തേക്ക് തടഞ്ഞു വച്ചിരിക്കുകയാണ്.

അതിനിടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാരെ പിരിച്ചുവിടുന്ന നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ യജമാനൻമാരായി പെരുമാറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments