Saturday, March 14, 2026
Homeകേരളംഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്

ഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്

വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന ജനതയെ കാട്ടാനയുടെ കാലടികള്‍ക്ക് ഇരയാക്കരുത് എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു .

നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിന് സമീപത്തുകൂടി പായുന്ന അനേക കാട്ടാനകള്‍ ആണ് ഇന്നത്തെ വിഷയം . കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ശല്യം ഇവിടെ രൂക്ഷം . വനം വകുപ്പിന്‍റെ കല്ലേലി ചെക്ക്‌ പോസ്റ്റ്‌ രാവിലെ ആറു മണിവരെ അടച്ചിട്ടു കല്ലേലി ,കൊക്കാതോട് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കുന്ന കേരള വനം വകുപ്പ് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കുന്നു .

ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്‌ അടച്ചിടാന്‍ വനം വകുപ്പിന് അധികാരം ഇല്ല . കാട്ടാന ഇറങ്ങിയാല്‍ തുരത്തി ഓടിക്കാന്‍ വനം വകുപ്പ് ഇവിടെ ഇറങ്ങില്ല . എല്ലാവരും ഓഫീസില്‍ അടയിരുന്നു കഥ പറച്ചില്‍ . തോട്ടം തൊഴിലാളികള്‍ ,കൊക്കാത്തോട്‌ നിവാസികള്‍ സഞ്ചരിക്കേണ്ട വഴിയില്‍ ഉള്ള വനം വകുപ്പ് ചെക്ക്‌ പോസ്റ്റില്‍ ഇന്ത്യ പാകിസ്താന്‍ ബോര്‍ഡര്‍ ചെക്ക്‌ പോസ്റ്റു പോലെ അടയ്ക്കാന്‍ ആരാണ് അധികാരം നല്‍കിയത് .നാട്ടില്‍ഇറങ്ങിയ കാട്ടാനകളെ   തുരത്താന്‍ഉള്ളവനംവകുപ്പ്പദ്ധതികള്‍വനപാലകര്‍തന്നെഅട്ടിമറിച്ചു,

റോഡില്‍ കാട്ടാന ഉണ്ടെങ്കില്‍ ഓടിക്കേണ്ട വനം വകുപ്പ് ജീവനക്കാര്‍ ജോലി ചെയ്യാതെ ഇരിക്കുന്നു . ജനകീയ സമരം ഉടന്‍ ഉയരുമ്പോള്‍ ജനങ്ങളെ കള്ളക്കേസില്‍ കുടുക്കുന്ന സ്ഥിരം അടവ് നയം ഇനി വിലപോകില്ല . ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ ഉള്ള വനം വകുപ്പിന്‍റെ പദ്ധതി പച്ച തൊട്ടില്ല . ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ വനം വകുപ്പിന് കഴിയുന്നില്ല .വനം മന്ത്രിയുടെ ജല്പനങ്ങള്‍ നാടിനു ഗുണം ചെയ്യില്ല .

കോന്നി ഡി എഫ് ഒ ജനകീയ പക്ഷം നില്‍ക്കണം . കോന്നിയിലെ വനം വകുപ്പ് ജനങ്ങള്‍ക്ക് നീതിയോടെ നിലകൊള്ളണം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . കല്ലേലി ചെക്ക്‌ പോസ്റ്റ്‌ അടച്ചിട്ടു കാട്ടാനകള്‍ക്ക് യഥേഷ്ടം വിഹാരിക്കാന്‍ ഉള്ള സ്ഥലം ഒരുക്കി നല്‍കുന്നു . കല്ലേലി കൊക്കാതോട് യാത്രികരെ തടയുന്ന കല്ലേലി ചെക്ക്‌ പോസ്റ്റ്‌ ഡ്യൂട്ടിയില്‍ ഉള്ള വനം ജീവനക്കാര്‍ ഈ റോഡില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ ഇറങ്ങില്ല . കാഴ്ചക്കാരായി നിലകൊള്ളുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com