കണ്ണൂർ:അമ്പായത്തോട് താഴെ പാല്‍ച്ചുരം കോളനിയിലെ പ്രജോഷ് – ബിന്ദു ദമ്പതികളുടെ മകന്‍ പ്രജുല്‍ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. കുട്ടിക്ക് ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗമുണ്ടായിരുന്നു.
കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലന്‍സ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെടുകയായിരുന്നു. തുടർന്ന് മുക്കാല്‍ മണിക്കൂറോളം വൈകിയാണ് ആംബുലന്‍സ് പാല്‍ച്ചുരത്ത് എത്തിയത്. എന്നാൽ കൊട്ടിയൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച ഉണ്ടായ ഗതാഗതക്കുരുക്കില്‍ വീണ്ടും ആംബുലന്‍സ് ഒരു മണിക്കൂറോളം
വൈകി. തുടര്‍ന്ന് കുട്ടിയെ മാനന്തവാടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കൊട്ടിയൂര്‍ പിഎച്ച്സിയില്‍ നിന്നാണ് ആംബുലന്‍സ് വിളിച്ചത്. ഡ്രൈവര്‍ പറയുന്നതനുസരിച്ച് പത്ത് മിനുറ്റ് കൊണ്ട് എത്തേണ്ട ആംബുലന്‍സ് 55 മിനിറ്റ് വൈകിയാണ് കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 20 മിനുറ്റാണ് ആശുപത്രിയിലേക്ക് വേണ്ടതെങ്കില്‍ 45 മിനുറ്റാണ് മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ എത്താന്‍ എടുത്തത്.



