Saturday, July 11, 2026
Homeകേരളംനടി ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതി; പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

നടി ലക്ഷ്മി പ്രിയക്കെതിരായ അൻസിബയുടെ പരാതി; പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

നടി ലക്ഷ്മി പ്രിയക്കും ഓൺലൈൻ മീഡിയക്കുമെതിരെ അൻസിബാ ഹസന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പൊലീസ് പ്രതികളെ സഹായിക്കുന്നു എന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു.

പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കഴിഞ്ഞദിവസം അൻസിബയെ അറിയിച്ചിരുന്നു. ലക്ഷ്മി പ്രിയ ചെയ്തത് മാനനഷ്ട കുറ്റകൃത്യം മാത്രമാണെന്ന് പൊലീസ് വിലയിരുത്തി. ശേഷം പരാതി തള്ളിയതായി പൊലീസ് അൻസിബയെ അറിയിക്കുകയായിരുന്നു. നേരത്ത അൻസിബ നൽകിയ പരാതിയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

അതേസമയം, അൻസിബയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടൻ ടിനി ടോം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും മതപരമായി അധിക്ഷേപിച്ചതും ഉൾപ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കടവന്ത്ര പൊലീസ് നടനെതിരെ കേസെടുത്തിരുന്നത്. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com