Saturday, July 11, 2026
Homeകേരളംഓപ്പറേഷൻ തണ്ടർ': 250 ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും കഞ്ചാവ് ചെടിയും പിടികൂടി

ഓപ്പറേഷൻ തണ്ടർ’: 250 ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും കഞ്ചാവ് ചെടിയും പിടികൂടി

എറണാകുളം പെരുമ്പാവൂരിൽ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ 250 ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും കഞ്ചാവ് ചെടിയും പിടികൂടി. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.

നേരത്തേ ലഹരി ഉൽപന്നങ്ങൾ പിടികൂടിയ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും, ഇവർ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി. നാട്ടിൽ പോയ അതിഥി തൊഴിലാളികൾ തിരികെ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ ലഹരി ഉത്പന്നങ്ങൾ കടത്തി കൊണ്ടുവന്ന് സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഉദ്ദോഗസ്ഥർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com