മലപ്പുറം താനാളൂരിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് എംഡിഎംഎ പിടികൂടി. താനാളൂർ സ്വദേശി അബ്ദുൾ മജീദിൻ്റെ വീട്ടിൽ നിന്നാണ് 153 ഗ്രാം എം ഡി എം എ പിടികൂടിയത്. അബ്ദുൾ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വിൽപന നടത്തി കിട്ടിയ രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തു.
എം ഡി എം എ തീരദേശത്ത് വിൽപന നടത്തുകയാണ് പതിവ്. തിരൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ അനുശ്രീ, അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി കെ സൂരജ്, ഇൻറലിജൻസ് അസിസ്റ്റൻ്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി പ്രഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



