കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനുമായ മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു. 90 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കോതമംഗലത്തെ പ്രതിനിധീകരിച്ചതാണ്.
ഈ മാസം 12-ാം തിയതിയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആസ്‌റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാത്രി 9.12ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പി ജെ ജോസഫിനെതിരെ വിമാനയാത്രയിലെ ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ അദ്ദേഹം രാജിവച്ചതിനെ തുടർന്ന് വി എസ് അച്യുതാനന്ദൻ നേതൃത്വം നൽകുന്ന സർക്കാരിലെ മന്ത്രിസഭയിൽ അദ്ദേഹം അംഗമാകുന്നത്. പി ജെ ജോസഫിൻ്റെ വിശ്വസ്തനാണ് പി യു കുരുവിള അറിയപ്പെട്ടിരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഒരു അഴിമതി ആരോപണം പി യു കുരുവിളയ്ക്കെതിരെ വരികയും അദ്ദേഹത്തിനും രാജിവയ്‌ക്കേണ്ടി വരികയുമാണ് ഉണ്ടായത്. പിന്നീട് മോൻസ് ജോസഫാണ് മന്ത്രിയാകുന്നത്.
കോതമംഗലം യു.യു.ഞ്ഞപ്പാറ സ്വദേശിയാണ് പി യു കുരുവിള. ഇദ്ദേഹം 1964 മുതൽ 78 വരെ എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തിൻ്റെ പ്രസിഡൻ്റായിരുന്നു. ഇതുകൂടാതെ കീരമ്പാറ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ്, കോതമംഗലം ബ്ലോക്ക് ഡെവലപ്പ്‌മെൻ്റ് കമ്മിറ്റി, കേരള പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ ചുമതകലയും ഇദ്ദേഹം നടത്തിയിട്ടുണ്ട്. 1996 മുതൽ 2001 വരെ ഇദ്ദേഹം കേരള ഹൗസിംഗ് ബോഡിൻ്റെയും സംസ്ഥാനമായിരുന്നു. 2006, 2011 എന്നീ വർഷങ്ങളിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് ഇദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിറിയാക് ഓർത്തഡോക്‌സ് സഭയുടെ ലേ സെക്രട്ടറിയായി ഇദ്ദേഹം കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇദ്ദേഹത്തിന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്.



