ദില്ലി: മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് തീരുമാനം പറയാതെ രാഹുൽ ഗാന്ധി. മുഖ്യമന്ത്രിയാരെന്ന വിവരം ആരെയും അറിയിച്ചിട്ടില്ല. നേതാക്കളെ ഹൈക്കമാൻഡ് വിളിച്ചില്ല, അതുപോലെ തന്നെ ഘടക കക്ഷികളോടും പേര് പറഞ്ഞിട്ടില്ല.
ലീഗ് എംഎൽഎമാർ ഇന്ന് രണ്ടിന് എത്തുന്നതിൽ അസൗകര്യം അറിയിച്ചു. രാവിലെ ലീഗ് യോഗവും ചേർന്നേക്കുമെന്നും സൂചനയുണ്ട്. ഗവർണ്ണർക്കുള്ള കത്ത് എല്ലാവരിൽ നിന്നും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.
പ്രതീക്ഷയിലാണ്. ആ പേര് കെസി വേണുഗോപാലിന്റേത് തന്നെയെന്ന് കെസി ഗ്രൂപ്പ് പറയുന്നു. എംഎൽഎമാരുടെ എണ്ണത്തിലുളള ആത്മവിശ്വാസത്തിലാണ് കെസി ഗ്രൂപ്പ്. അവസാന വട്ട ചർച്ചകൾ തുണച്ചെന്ന് വിഡി പക്ഷവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ഘടക കക്ഷി നിലപാടിലും ജനപിന്തുണയിലുമാണ് പ്രതീക്ഷ. അതേ സമയം സമവായ വഴിയിലാണ് ചെന്നിത്തലയെന്ന് ആർസി പക്ഷവും ചൂണ്ടിക്കാട്ടുന്നു. സോണിയയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ചെന്നിത്തല ഗ്രൂപ്പ്.



