അമുൽ പാലിൻ്റെ വില കൂട്ടി.ലിറ്ററിന് രണ്ട് രൂപ കൂട്ടിയത്.രാജ്യത്തുടനീളം പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അമുൽ ബ്രാൻഡിന് കീഴിൽ പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്കിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025 മെയ് ഒന്നിനാണ് അവസാന വില വർദ്ധനവ് പ്രാബല്യത്തിൽ വന്നത്.
ഇതോടെ അമുലിൻ്റെ അമുൽ ടാസ, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ ടീ സ്പെഷ്യൽ തുടങ്ങിയ പാൽ വേരിയൻ്റുകളുടെ വിലയിൽ മാറ്റം വരും. അമുൽ ടാസയുടെ അര ലിറ്ററിന് 29 രൂപയായും ഒരു ലിറ്ററിന് 57 രൂപയായും വില ഉയരും. അമുൽ ഗോൾഡ് അര ലിറ്ററിന് 35 രൂപയാകും. അമുൽ ശക്തി അര ലിറ്ററിന് 32 രൂപയാകും. അമുൽ ടീ സ്പെഷ്യലിൻ്റെ ഒരു കവറിന് 66 രൂപയാകും. എരുമ പാൽ അര ലിറ്ററിന് 38 രൂപയാകും പുതിയ നിരക്ക്.



