കൊച്ചി.25 കോടിയുടെ ട്രേഡിങ്ങ് ആപ്പ് തട്ടിപ്പ്. ഹൈദരാബാദിലെ വ്യവസായിയായ പ്രതി മറയാക്കിയത് സ്വന്തം തൊഴിലാളികളെ. തൊഴിലാളികളുടെ പേരിലുള്ള അക്കൗണ്ടുകൾ സൈബർ മാഫിയ സംഘത്തിന് കൈമാറി. തട്ടിയെടുത്ത കോടികൾ ഈ അക്കൗണ്ടുകളിൽ എത്തി
വില്ല പ്രോജക്ടിൻ്റെ ഭാഗമായി 200 ലേറെ തൊഴിലാളികൾ ജോലിചെയ്യുന്നു. കമ്പനികളുടെ നിയന്ത്രണം കോടീശ്വരനായ സത്യനാരായണ മൂർത്തിക്ക്.കേസിലെ രണ്ടാം പ്രതി ടൈസൺ രാജുവും മൂർത്തിയുടെ തൊഴിലാളി. പണം കൈവശപ്പെടുത്തേണ്ട ചുമതല ടൈസൺ രാജുവിനാണ് മൂർത്തി കൊടുത്തത്.
കൂടുതൽ തട്ടിപ്പുകളിലും നാരായണമൂർത്തിക്ക് പങ്കുണ്ടെന്ന് തെളിവുകൾ. ഇരുവരെയും ഈ ആഴ്ച കസ്റ്റഡിയിൽ വാങ്ങും. തൊഴിലാളികളുടെ സ്ഥാപനം വിറ്റ് നാരായണ മൂർത്തി സമ്പാദിച്ചത് കോടികൾ. പിടിക്കപ്പെട്ടാൽ തൊഴിലാളികളെ ബലിയാടുകളാക്കാൻ പദ്ധതിയിട്ടു. പദ്ധതി പൊളിച്ചത് കൊച്ചി സിറ്റി സൈബർ പോലീസിൻ്റെ അന്വേഷണം



