Monday, February 9, 2026
Homeകേരളംതൈപ്പൊങ്കൽ: കേരളത്തിലെ 6 ജില്ലകളിൽ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

തൈപ്പൊങ്കൽ: കേരളത്തിലെ 6 ജില്ലകളിൽ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് ജനുവരി 15-ന് സർക്കാർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുന്നത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്.

സമൃദ്ധമായ വിളവെടുപ്പിന് അനുഗ്രഹം നൽകിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. കേരളത്തിലെ അതിർത്തി ജില്ലകളിലും തമിഴ് ജനവിഭാഗങ്ങൾ ഏറെയുള്ളയിടങ്ങളിലും വൻ ആവേശത്തോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്.

തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ തുടർച്ചയായ നാല് ദിവസങ്ങൾ അവധിയാണ്. തൈപ്പൊങ്കൽ പ്രമാണിച്ച് കന്യാകുമാരി ജില്ല ഉൾപ്പെടെയുള്ള അയൽ പ്രദേശങ്ങളിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കൽ ആഘോഷങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com