Saturday, March 14, 2026
Homeകേരളംആലപ്പുഴ എടത്വയിൽ ഗൂഗിൾ മാപ്പ് നോക്കി ജീപ്പിൽ സഞ്ചരിച്ച യുവാവ് തോട്ടിൽ വീണു.

ആലപ്പുഴ എടത്വയിൽ ഗൂഗിൾ മാപ്പ് നോക്കി ജീപ്പിൽ സഞ്ചരിച്ച യുവാവ് തോട്ടിൽ വീണു.

ആലപ്പുഴ എടത്വയിൽ ഗൂഗിൾ മാപ്പ് തെറ്റിച്ചതിനെ തുടർന്ന് ജീപ്പ് തോട്ടിൽ വീണു. പരിചയമില്ലാത്ത വഴിയിൽ ജീപ്പിൽ സഞ്ചരിച്ച യുവാവ് അപകടമില്ലാതെ രക്ഷപെട്ടു.
കോതമംഗലത്തുനിന്നും ആലപ്പുഴ പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി തോട്ടിൽ വീണത്.
ബുധൻ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എം.സി റോഡിൽ നിന്ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലൂടെ കൊച്ചമ്മനം റോഡിലേക്ക് കടക്കാനാണ് ഗൂഗിൾ മാപ്പ് എളുപ്പവഴി കാണിച്ചത്.
നിർദ്ദേശങ്ങൾ പാലിച്ച ബോണി ഇടറോഡ് കയറി. അല്പദൂരം പോയപ്പോൾ മുമ്പിൽ കൊച്ചമ്മനം തോടായിരുന്നു. ഇരുട്ടായതിനാൽ തോട് കൃത്യമായി കാണാനുമായില്ല. ഇതോടെ ജീപ്പ് തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ബോണിയെ രക്ഷപ്പെടുത്തി. പിന്നെ വാഹനം ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് എടുത്തു മാറ്റി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com