Sunday, December 14, 2025
Homeകേരളംതാമരശ്ശേരി ചുരത്തിൽ ഏട്ടാം വളവിൽ ലോറി കുടുങ്ങി ഭാഗിക ഗതാഗത തടസ്സമുണ്ടായി

താമരശ്ശേരി ചുരത്തിൽ ഏട്ടാം വളവിൽ ലോറി കുടുങ്ങി ഭാഗിക ഗതാഗത തടസ്സമുണ്ടായി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് ലോറി കുടുങ്ങിയത്. ചുരം എട്ടാം വളവിൽ ഭാഗിക ഗതാഗത തടസ്സമുണ്ടായി. വൺവേ ആയിട്ട് വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഏഴ് മണിയോടെയാണ് ലോറി കുടുങ്ങിയത്. മെക്കാനിക് സ്ഥലത്തേക്ക് പുറപ്പെട്ടു. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുകയാണ്.

ഇന്നലെ ചുരത്തിൽ കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിട്ടുള്ളൂ.

മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ചുരത്തിൽ മഴ കുറഞ്ഞതോടെ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും, ഈ അപകടം കാരണം വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com