കൊല്ലം: തിരുമുല്ലാവരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണ് വിദ്യാർത്ഥിയായ ആദിദേവ് (3) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാടക കെട്ടിടത്തിലായിരുന്നു താൽക്കാലിക അങ്കണവാടി പ്രവർത്തിച്ചിരുന്നത്. കൂടാതെ, ശോചനീയ അവസ്ഥയിലായിരുന്നു. കാലപ്പഴക്കം ചെന്ന ഫാനായിരുന്നു കുട്ടികൾ ഇരിക്കുന്ന സമയം പൊട്ടി വീണത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും അങ്കണവാടി പ്രവർത്തകരും ചേർന്നാണ് ആദിദേവിനെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചത്.



