Saturday, December 6, 2025
Homeകേരളംകടക്കരപ്പള്ളി കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണം രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി

കടക്കരപ്പള്ളി കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണം രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി

രാമായണ മാസാചരണത്തിന്റെ ഭാഗമായി ചേർത്തല കടക്കരപ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി ഭക്തർക്ക് വിസ്മയസായൂജ്യമായി.

രാമായണശ്ലോകങ്ങളെയും ദർശനത്തെയും അടിസ്ഥാനമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചു കൊണ്ടായിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമാമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം.

കടക്കരപ്പള്ളി കൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ ധാരാളം ഭക്തജനങ്ങളും എത്തിയിരുന്നു.

പരമശിവനും ശ്രീരാമല ക്ഷ്മണന്മാരും രാവണനുമൊക്കെ മി നിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി. ലോകത്ത് ഇതാദ്യമായി രാമായണം സചിത്രപ്രഭാഷണപരമ്പരയായി വിവിധ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത് ജിതേഷ്ജി എന്ന പത്തനംതിട്ട ജില്ലക്കാരനിലൂടെയാണ്

രാമായണത്തെ അധി കരിച്ചുള്ള സചിത്ര പ്രശ്നോത്തരിയും തത്സമയ സമ്മാനങ്ങളും
കൂടി തന്റെ സചിത്രപ്രഭാഷണത്തിൽ ഉൾപ്പെടുത്തിയായിരുന്നു ജിതേഷ്ജിയുടെ നവ്യമായ ഈ അവതരണശൈലി.കൊട്ടാരം ഭജനസമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ യജ്ഞം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

രാമായണവിചിന്തനത്തിന്റെ ഭാഗമായി നേരത്തേ നടന്ന രാമായണപാരായണ മത്സരം ദേവസ്വം പ്രസിഡന്റ് കെ. അനിൽകുമാർ വെമ്പള്ളി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ സഹായത്തോടെ കൊട്ടാരം തത്ത്വമസി പരിപാലിക്കുന്ന നക്ഷത്രക്കാ വിൽ മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ വൃക്ഷ വന്ദനത്തെത്തുടർന്നാണ് രാമായണ വിചിന്തനം ഉദ്ഘാടനം ചെയ്തത്.

ഭജനസമാജം പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ധർമശാസ്താക്ഷേത്രത്തിൽ നടന്ന രാമായണവിചിന്തനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കടക്കരപ്പള്ളി ഭജനസമാജം പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി. ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം സ്ഥാപകൻ ഡോ. ജിതേഷജി രാമായണ പ്രശ്നോത്തരി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഡോ. പള്ളിക്കൽ സുനിലും ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിതാ അയ്യരും രാമായണവിചിന്തന പ്രഭാഷണം നടത്തി.

ദേവസ്വം പ്രസിഡന്റ് അനിൽകുമാർ വെമ്പള്ളിൽ, വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻനാ യർ, സെക്രട്ടറി ഡി. ചന്ദ്രൻ, സി.പി. കർത്ത, രാമചന്ദ്രൻനായർ, രാമചന്ദ്രപ്പണിക്കർ, രാധാകൃഷ്ണൻ, കെ എൻ. വിജയൻകുമാർ, രാജു കുരുവിപ്പാറ്റ്, പി. വിപിൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com