Wednesday, May 20, 2026
Homeകേരളംകേരള ഘടകം ബിജെപിയിൽ വൻ അഴിച്ചുപണി:ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി : 27 ന് പ്രഖ്യാപിക്കും

കേരള ഘടകം ബിജെപിയിൽ വൻ അഴിച്ചുപണി:ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി : 27 ന് പ്രഖ്യാപിക്കും

സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബിജെപി വിഭജിച്ചിരുന്നു. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്.

വരുന്ന എല്ലാ തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിലയില്‍ ആണ് 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ചത് .ഇതിനെല്ലാം അധ്യക്ഷൻമാര്‍ ഉണ്ടാകും . കൃത്യമായ രാഷ്ട്രീയ നിരീക്ഷണത്തോടെയാണ് ആണ് ബി ജെ പി കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . ദൈനംദിനം ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവ കൃത്യമായി ചര്‍ച്ച ചെയ്തു പാളിച്ചകള്‍ തിരുത്തിയാണ് മുന്നേറുന്നത് .

കൃത്യമായ ആസൂത്രണത്തോടെ സംസ്ഥാന ബിജെപിയിൽ വൻ അഴിച്ചുപണിയാണ് വരുന്നത് .മിക്ക സ്ഥലത്തും സംസ്ഥാന ഭാരവാഹികൾ സംഘടനാ ജില്ലാ അധ്യക്ഷൻമാരാകും. സംസ്ഥാന സെക്രട്ടറി കരമന ജയന് തിരുവനന്തപുരം സെൻട്രലിന്റെ ചുമതല നൽകും.

സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കാണ് ആലപ്പുഴ സൗത്തിന്റെ ചുമതല. മഹിള മോർച്ച അധ്യക്ഷ നിവേദിത സുബ്രഹ്മണ്യത്തിനാണ് തൃശൂർ വെസ്റ്റ് ചുമതല. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണനാണ് കോഴിക്കോട് നോർത്തിന്റെ ചുമതല.

സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബുവിനാണ് കോഴിക്കോട് ടൗണിന്റെ ചുമതല. എം എൽ അശ്വിനിക്കാണ് കാസർകോടിന്റെ ചുമതല. കൊല്ലം ഈസ്റ്റ് രാജി പ്രസാദിന്റെ ചുമതലയിലുമായിരിക്കും. നേരത്തെ ബിജെപി 14 ജില്ലകളെ വിഭജിച്ച് മുപ്പത് സംഘടനാ ജില്ലകളാക്കിയിരുന്നു. ജില്ലാ അധ്യക്ഷന്മാരെ ഈ മാസം 27 ന് തന്നെ പ്രഖ്യാപിക്കും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com