Sunday, June 14, 2026
Homeകേരളംകേരളത്തിൽ നിന്ന് കേന്ദ്രം ടോൾ പിരിച്ചത് 1620 കോടി; തലശ്ശേരി– മാഹി ബൈപാസിൽ പിരിച്ചത് 1.33...

കേരളത്തിൽ നിന്ന് കേന്ദ്രം ടോൾ പിരിച്ചത് 1620 കോടി; തലശ്ശേരി– മാഹി ബൈപാസിൽ പിരിച്ചത് 1.33 കോടി

കേരളത്തിൽ നിന്ന് 5 വർഷംകൊണ്ട് കേന്ദ്രസർക്കാർ ടോൾ പിരിച്ചത് 1620 കോടി രൂപ. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. രാജ്യസഭയിൽ വി.ശിവദാസൻ എംപിക്ക് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് കണക്കുകൾ. ദേശീയപാതയിൽ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു പിരിച്ചത് 1.33 കോടി രൂപയാണ്. 5 വർഷംകൊണ്ടു കേരളത്തിലെ മറ്റു ടോൾപ്ലാസകളിൽനിന്ന് പിരിച്ചത്:  കുമ്പളം ടോൾപ്ലാസ (79.2 കോടി രൂപ), പൊന്നാരിമംഗലം ടോൾപ്ലാസ (88.47 കോടി), കുരീപ്പുഴ ടോൾപ്ലാസ (14.75കോടി ), തിരുവല്ലം ടോൾപ്ലാസ (37.38 കോടി), പന്നിയങ്കര ടോൾപ്ലാസ (316.67 കോടി), പാലിയേക്കര ടോൾപ്ലാസ (689.38 കോടി ), പാമ്പംപള്ളം വാളയാർ ടോൾപ്ലാസ (393.72 കോടി).

> 2023 – 24ൽ ദേശീയപാത അതോറിറ്റി വിവിധ ടോൾപ്ലാസകളിൽ നിന്നായി രാജ്യത്താകെ പിരിച്ചത് 54,811.13 കോടി രൂപയാണ്. എല്ലാ വർഷവും 2.55% നിരക്കിൽ ടോൾ വർധിപ്പിക്കുന്നുണ്ട്.  ഈ വർഷം നിരക്കുവർധന വഴി 1400 കോടി രൂപ കൂടുതലായി കിട്ടുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.  ടോൾപ്ലാസകൾ വച്ച് ജനങ്ങളെ പിഴിയുന്ന കേന്ദ്രനടപടി അവസാനിപ്പിക്കണമെന്ന് വി.ശിവദാസൻ എംപി ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com