Friday, October 16, 2026
Homeകേരളംഇടുക്കിയില്‍ മദ്യലഹരിയില്‍ ബന്ധുവിനെ അടിച്ചു കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ.

ഇടുക്കിയില്‍ മദ്യലഹരിയില്‍ ബന്ധുവിനെ അടിച്ചു കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ.

ഇടുക്കി: ഇടുക്കി പുല്ലുപാറയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബന്ധുവിനെ കൊലപ്പെടുത്തിയതായി പരാതി.

ഇളങ്കാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിനുവിന്റെ ബന്ധുവായ തങ്കച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം തങ്കച്ചൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി, ബിനു വീണ് പരിക്കേറ്റതാണെന്നാണ് അറിയിച്ചത്.

എന്നാല്‍ അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ സംഭവം കൊലപാതകമാണെന്ന് മനസ്സിലാക്കുകയും ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കസ്റ്റഡിയിലായ തങ്കച്ചന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ