Sunday, July 19, 2026
Homeകേരളംമാസപ്പടി കേസിൽ വീണ നാളെ ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല;​ അവധി ചോദിച്ച് കത്തയച്ചു.

മാസപ്പടി കേസിൽ വീണ നാളെ ഇഡിയ്ക്ക് മുന്നിൽ ഹാജരാകില്ല;​ അവധി ചോദിച്ച് കത്തയച്ചു.

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) ഓഫീസിൽ നാളെ നേരിട്ട് ഹാജരാകാൻ അയച്ച സമൻസിൽ അവധി ചോദിച്ച് ടി വീണ. ഇന്നലെ രാവിലെയാണ് കത്ത് ഇമെയിലായി ഇഡി ഓഫീസിൽ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധിയപേക്ഷ

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വീണയോട് വെള്ളിയാഴ്ച രാവിലെ 11ന് കടവന്ത്രയിലെ ഓഫീസിലെത്താനാണ് നിർദ്ദേശിച്ചിരുന്നത്.

വീണയ്ക്ക് മറ്റാെരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുതിയ സമൻസ് നൽകും.മാസപ്പടി കേസിൽ ഒൻപത് പേർക്കാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത, ഭാര്യ ജയ എസ്. കർത്ത, മകൻ ശരൺ എസ്. കർത്ത, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ്‌കുമാർ എന്നിവർക്ക് ഉൾപ്പെടെയാണ് നോട്ടീസ്.

ഇവർ വിവിധ ദിവസങ്ങളിൽ ഹാജരാകണം.വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസിന് സി.എം.ആർ.എൽ കമ്പനി 2.78 കോടി രൂപ നൽകിയ ഇടപാടിലെ ദുരൂഹത സംബന്ധിച്ചാണ് അന്വേഷണം. വീണ താമസിക്കുന്ന, പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും ഭർത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലും നടത്തിയ റെയ്ഡിന്റെ തുടർച്ചയായാണ് സമൻസെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.വ്യക്തമായ കാരണങ്ങൾ രേഖാമൂലമോ അഭിഭാഷകൻ വഴിയോ അറിയിച്ച് ഹാജരാകൽ നീട്ടി വയ്പ്പിക്കാം. മൂന്നു തവണ വരെ ഇങ്ങനെ ചെയ്യാം.

മൂന്നു സമൻസിലും ഹാജരായില്ലെങ്കിൽ വ്യക്തി ഉള്ളിടത്തെത്തി ചോദ്യം ചെയ്യാൻ ഇ.ഡിക്ക് അധികാരമുണ്ട്. കസ്‌റ്റഡിയിലെടുത്തും ചോദ്യം ചെയ്യാം. അറസ്റ്റ് തടയണമെന്നോ മുൻകൂർ ജാമ്യം അനുവദിക്കണമെന്നോ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വീണയ്‌ക്ക് കഴിയും. എന്നാൽ കള്ളപ്പണം വെളുപ്പിൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) കർശന വ്യവസ്ഥകൾ മൂലം മുൻകൂർ ജാമ്യം ലഭിക്കുക എളുപ്പമല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com