Tuesday, June 9, 2026
Homeകേരളംകുളിക്കടവിൽ പരസ്യമദ്യപാനം; ചോദ്യം ചെയ്ത അമ്മയ്ക്കും മകനും നേരെ മദ്യപാന സംഘത്തിന്റെ മർദ്ദനം.

കുളിക്കടവിൽ പരസ്യമദ്യപാനം; ചോദ്യം ചെയ്ത അമ്മയ്ക്കും മകനും നേരെ മദ്യപാന സംഘത്തിന്റെ മർദ്ദനം.

വർക്കല: വർക്കലയിൽ ദളിത് വിഭാഗത്തിൽപ്പെട്ട അമ്മയ്ക്കും ഗുരുതരമായി രോഗബാധിതനായ മകനും നേരെ മദ്യപാന സംഘത്തിന്റെ ക്രൂരമായ ആക്രമണം. കണ്ണമ്പൊയ്ക സ്വദേശിനി ഷീബ, മകൻ ഷിജിൻ എന്നിവർക്ക് നേരെയാണ് സാമൂഹ്യവിരുദ്ധർ അക്രമം അഴിച്ചുവിട്ടത്.

ഇരുവരും കുളിക്കടവിൽ കുളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. കുളിക്കടവിന് സമീപമിരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന യുവാക്കൾ അമ്മയ്ക്കും മകനും നേരെ തിരിഞ്ഞ് അസഭ്യവർഷം നടത്തുകയായിരുന്നു. ചോദ്യം ചെയ്തതിന് ക്രൂര മർദ്ദനം. പൊതുസ്ഥലത്തിരുന്ന് അമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് മദ്യപസംഘം അക്രമാസക്തരായത്.

ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ദീർഘനാളായി ചികിത്സയിൽ കഴിയുന്ന വ്യക്തിയാണ് ഷിജിൻ. ഇതൊന്നും വകവെക്കാതെ അക്രമിസംഘം ഷിജിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഷിജിന്റെ കൈ പിടിച്ചുതിരിക്കുകയും തലയ്ക്ക് പിന്നിൽ മാരകമായി അടിക്കുകയും ചെയ്തു.

ക്രൂരമായ മർദനത്തെത്തുടർന്ന് അമ്മയും മകനും നിലവിളിച്ചതോടെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിക്കൂടി. ജനങ്ങൾ സംഘടിക്കുന്നത് കണ്ടതോടെ അക്രമികൾ ഇരുചക്ര വാഹനത്തിൽ കയറി സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു. സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com