വൈകുന്നേരം മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർക്ക് കൊടുക്കുമെന്ന് കെ സി വേണുഗോപാൽ. മികച്ച മന്ത്രിസഭയായിരിക്കും വരിക. വെള്ളാപ്പളളിയുടെ പ്രസ്താവന ഒഴിവാക്കേണ്ടത്, നല്ല ഉദ്ദേശമല്ല. ഇതെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞതാണ്.
കേരളം അവർക്ക് പറ്റുന്ന നാടല്ല. പരസ്പരം അംഗീകരിച്ച് മാത്രമേ യു ഡി എഫ് മുന്നോട്ട് പോകു.
ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകും.
രമേശ് ചെന്നിത്തലയ ക്യാബിനറ്റിൽ വേണമെന്നത് പാർട്ടിയുടെ ആഗ്രഹമായിരുന്നു.
ആലപ്പുഴയ്ക്ക് നല്ല പ്രതിനിധ്യം ഉണ്ടാകും. ആലപ്പുഴയ്ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും. തന്റെ പ്രധാന റോൾ അതാണെന്നും കെ സി.



