Sunday, May 24, 2026
Homeകേരളംപ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു'; സിപിഎം ജില്ലാ കമ്മിറ്റിയിൽ...

പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു’; സിപിഎം ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം.

പത്തനംതിട്ട: ആറന്മുളയിൽ വീണ ജോർജിനെ തോൽപ്പിച്ചത് പെരുമാറ്റമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. പ്രവർത്തകർ വിളിച്ചാൽ പോലും വീണ ജോർജ് ഫോൺ എടുക്കില്ലെന്നും അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചുവെന്നും അംഗങ്ങൾ വിമർശിച്ചു.

പേരാവൂരിൽ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ ആയിരുന്നു. എന്നാൽ, ശൈലജ ടീച്ചറെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനുള്ള നേതൃയോഗം തുടരുകയാണ്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമർശനം ഉണ്ടായി. നേതാക്കളുടെ ശൈലിയാണ് തിരിച്ചടിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവായി പിണറായിയെ ആരും കെട്ടി ഇറക്കിയതല്ല എന്ന് തോമസ് ഐസക്ക് പറഞ്ഞു. തീരുമാനം പാർട്ടിയുടേത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com