തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് എതിരെ സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച് മുൻ മന്ത്രി വീണ ജോർജ്. തനിക്ക് മത്സരിക്കാൻ താല്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു.
തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല എന്ന് മുൻ മന്ത്രി വ്യക്തമാക്കി.
സ്ഥാനാർത്ഥിയാക്കാൻ മറ്റാരുമില്ല എന്നു പറഞ്ഞു. മണ്ഡലം സെക്രട്ടറി സ്ഥാനം സ്വയം ഓമല്ലൂർ ശങ്കരൻ ഒഴിഞ്ഞുവെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥിക്ക് താല്പര്യമില്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തില്‍ വാർത്തകള്‍ പ്രചരിപ്പിച്ചു. ഇത് വോട്ടർമാർക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയെന്നും വീണ ജോർജ് പറഞ്ഞു.
എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി .വീണ ജോർജിനെ ചില നേതാക്കള്‍ തോല്‍പിക്കാൻ ശ്രമിച്ചുവെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമർശനം ഉയർന്നു.



