Monday, July 20, 2026
Homeകേരളംമന്ത്രിസഭയുടെ അന്തിമപട്ടിക ഇന്ന്.

മന്ത്രിസഭയുടെ അന്തിമപട്ടിക ഇന്ന്.

യുഡിഎഫ് സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണം ഇന്ന് പൂർത്തിയാവും

മുഖ്യമന്ത്രി വി.ഡി. സതീശന് മറ്റ് വകുപ്പുകൾക്ക് ഒപ്പം ധനകാര്യ വകുപ്പിന്റെ ചുമതലയാകും ഉണ്ടാകുക.

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസ് വകുപ്പും

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവരാണ് കോണ്ഗ്രസ് മന്ത്രിമാർ.

പട്ടികവർഗ പ്രതിനിധ്യത്തില്‍ വയനാട് ജില്ലയില്‍നിന്നുള്ള ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭയിലുണ്ടാകും. കോണ്ഗ്രസിലെ മുസ്ലിം പ്രാതിനിധ്യത്തില്‍ അരൂരില്‍ നിന്നുള്ള ഷാനിമോള്‍ ഉസ്മാൻ, ആലുവയില്‍ നിന്നുള്ള അൻവർ സാദത്ത് എന്നിവരില്‍ ഒരാള്‍ മന്ത്രിസഭയിലെത്തും.

എൻ. ശക്തനാണ് സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക. എം. വിൻസന്റിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നു.

മുസ്ലിം ലീഗില്‍നിന്ന് അഞ്ചു മന്ത്രിമാരുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പാറയ്ക്കല്‍ അബ്ദുള്ള, കെ.എം. ഷാജി, എൻ. ഷംസുദീൻ, വി.ഇ. അബ്ദുള്‍ ഗഫൂർ എന്നിവരാകും മന്ത്രിമാർ. കേരള കോണ്ഗ്രസില്‍ നിന്ന് മോൻസ് ജോസഫ് ഉറപ്പായി. രണ്ടാംമന്ത്രിയില്‍ ചർച്ച തുടരും. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും.

വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളുടെ മാറ്റവും ചർച്ച ചെയ്തു. ആർഎസ്പിയുടെ ഷിബു ബേബി ജോണ് തൊഴില്‍ വകുപ്പിനു പുറമേ ജലവിഭവ വകുപ്പു കൂടി ആവശ്യപ്പെട്ടിരുന്നു. കേരള കോണ്ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബും കെഡിപിയിലെ മാണി സി. കാപ്പനും ടേം വ്യവസ്ഥ വേണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും സമ്മതിച്ചിട്ടില്ല. സിഎംപിയിലെ സി.പി. ജോണ് അഞ്ചു വർഷവും മന്ത്രിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com