Saturday, July 11, 2026
Homeകേരളം9-ാം ക്ലാസിൽ വീണ്ടും സേ പരീക്ഷ.

9-ാം ക്ലാസിൽ വീണ്ടും സേ പരീക്ഷ.

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ 9-ാം ക്ലാസ് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 30% മാർക്ക് നേടാനാകാത്ത വിദ്യാർഥികൾക്കായി വീണ്ടും സേ (സേവ് എ ഇയർ) പരീക്ഷ. സ്‌കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി 20ന് മുൻപ് പരീക്ഷ നടത്താനാണ് നിർദേശം.

ആദ്യമായാണ് സ്കൂളുകളിൽ ഇത്തര മൊരു ഇരട്ട സേ പരീക്ഷ.5 മുതൽ 9 വരെ ക്ലാസുകളിൽ മാർച്ചിൽ നടന്ന വാർഷിക പരീക്ഷയിൽ 30% മാർക്ക് നേടാത്തവർക്ക് കഴിഞ്ഞ മാസം 8 ദിവസത്തെ സ്പെഷൽ ക്ലാസുകൾ നൽകിയ ശേഷം സേ പരീക്ഷ നടത്തിയിരുന്നു. ഇതിൻ്റെ അടി സ്ഥാനത്തിൽ 8-ാം ക്ലാസ് വരെയുള്ളവർക്കെല്ലാം സ്‌ഥാനക്കയറ്റവും നൽകി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 8-ാം ക്ലാസ്
വരെയുള്ള സ്ഥാനക്കയറ്റം തടയാൻ പാടില്ല എന്നതുകൊണ്ടാണിത്. 9-ാം ക്ലാസിന് ഈ നിബന്ധന ബാധകമല്ലാത്തതിനാൽ ഏപ്രിലിലെ ആദ്യ സേ പരീക്ഷയിലും 30% മാർക്ക് നേടാത്തവരുടെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു.

ഒരു അവസരം കൂടി നൽകാനാണ് വീണ്ടുമൊരു സേ പരീക്ഷ നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്. 30%മാർക്ക് നേടാത്ത വിഷയങ്ങളിലാണ് പരീക്ഷ എഴുതേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com