കൊച്ചി: കെ.സി ഐ കമാന്റ് ആകരുതെന്ന കടുത്ത വിമർശനവുമായി കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങൾ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും യുഡിഎഫിനെയും നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തഴഞ്ഞ് മുഖ്യമന്ത്രിയാകാൻ വി.ഡി സതീശൻ നടത്തുന്ന നീക്കങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. കെ.സി വേണുഗോപാൽ മുഖ്യന്ത്രിയാകാൻ നടക്കുന്ന നീക്കത്തിന് എതിരെ കേരളത്തിൽ മിക്ക സ്ഥലത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും, പോസ്റ്ററുകളും ഫ്‌ളക്‌സുകളും പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ഹൈക്കമാൻഡിൽ വി.ഡി സതീശനെക്കാളും, രമേശ് ചെന്നിത്തലയെക്കാളും ഏറെ നിർണ്ണായകമായ സ്വാധീനമുള്ളത് കെ.സി വേണുഗോപാലിന് തന്നെയാണ്. എന്നാൽ, കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ പ്രതിപക്ഷത്തിരുന്ന് സർക്കാരിനെ മുൾമുനയിൽ നിർത്തി വി.ഡി സതീശനും കൂട്ടരും പോരാടുമ്പോൾ കെ.സി വേണുഗോപാൽ ഡൽഹിയിലിരുന്ന് സുഖിക്കുകയായിരുന്നുവെന്നാണ് കെ.സിയെ എതിർക്കുന്ന വിഭാഗം ഉയർത്തുന്ന വാദം. റോഡിൽ പൊലീസിന്റെയും ഡിവൈഎഫ്‌ഐ പ്രവർത്തകരുടെയും തല്ലുകൊണ്ട യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസമാകാൻ എന്നും മുന്നിൽ നിന്ന് ഓടിയെത്തിയത് വി.ഡി സതീശനായിരുന്നു.



