Sunday, May 10, 2026
Homeകേരളംഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പോയി പ്രചാരണം നടത്തിയത് കെ സി’; MLA അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ട്,...

ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പോയി പ്രചാരണം നടത്തിയത് കെ സി’; MLA അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ട്, പിന്തുണച്ച് ദീപ്തി മേരി വർഗീസ്.

കോൺഗ്രസിലെ തിരക്കിട്ട മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി KPCC ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ അഭിപ്രായം നിർണായകമാണ്.ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നൽകിയതും കെ സി വേണുഗോപാൽ ആണ്.

മത്സര രംഗത്തുള്ളവർക്ക് പൂർണ പിന്തുണ കൊടുത്തത് അദ്ദേഹമാണ്. രാജ്യം മുഴുവൻ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് അദ്ദേഹംവളരെ ഭംഗിയായി ചെയ്തു തീർത്തു. എ ഐ സി സിയുടെ എല്ലാ സഹായവും പൂർണതോതിൽ മണ്ഡലത്തിൽ എത്തിച്ചത് കെ സിയാണ്.

എല്ലാവർക്കും അവരുടേതായ ഉത്തരവാദിത്വം ഉണ്ട്. ആരും അയോഗ്യർ അല്ല. എല്ലാവരും യോഗ്യരായവരാണ്. അവരിൽ നിന്ന് ആരെ തിരഞ്ഞെടുക്കണം എന്നുള്ളത് എ ഐ സി സി തീരുമാനിക്കുമെന്നും എം എൽ എ അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ടെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com