യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. മാരാരിക്കുളം
സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10 -ാം വാർഡിൽ കിഴക്കേ ചിറ വീട്ടിൽ ദേവനെ (25) യാണ് കാപ്പാ ആക്റ്റ് പ്രകാരം ആറു മാസ കാലത്തേക്ക് നാട് കടത്തിയിരിക്കുന്നത്. ഇയാൾ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.



