തിരുവനന്തപുരം: ഓണത്തിനുശേഷം പാല്‍ വില കൂട്ടാനൊരുങ്ങി മില്‍മ. ബോർഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് തത്വത്തില്‍ ധാരണയായി.
അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്നാണ് യോഗത്തില്‍ ഉന്നയിച്ച ആവശ്യം. അടുത്തമാസം 15നാണ് അടുത്ത ബോർഡ് യോഗം ചേരുക. 2022 ഡിസംബറിലാണ് അവസാനമായി മില്‍മ പാലിന് ആറ് രൂപ കൂട്ടിയത്.



