Thursday, December 4, 2025
Homeകേരളംശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ തൊണ്ടയിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടര്‍ക്കെതിരെ കേസ്.

ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ തൊണ്ടയിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടര്‍ക്കെതിരെ കേസ്.

തിരുവനന്തപുരം; ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിൽ ഡോ.രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. രാജീവ് കുമാര്‍ മാത്രമാണു കേസില്‍ പ്രതി. ഡോക്ടര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുവതി ഇന്ന് പൊലീസിൽ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തത്.

ശസ്ത്രക്രിയയ്ക്കു മുന്‍പ് ഡോക്ടര്‍ക്കു പണം നല്‍കിയെന്നാരോപിച്ച് യുവതിയുടെ ബന്ധുവും ഡോ.രാജീവ് കുമാറിനെതിരെ പരാതി നൽകിയിരുന്നു. ശസ്ത്രക്രിയ പെട്ടെന്ന് നടത്താന്‍ ഡോക്ടര്‍ക്കു ഗൂഗിള്‍പേ വഴിയാണ് പണം നല്‍കിയത്. മറ്റൊരു ഡോക്ടര്‍ പറഞ്ഞിട്ടാണ് സര്‍ജനെ കണ്ടതെന്നും ബന്ധു പറഞ്ഞു. ‌‌‌പ്രശ്‌നം ആരോഗ്യവകുപ്പ് നിസാരമായി കാണുന്നു.

വകുപ്പില്‍നിന്ന് ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. തെളിവു പുറത്തുവന്നിട്ടും നടപടിയില്ല. നീതി ലഭിക്കും വരെ പോരാടുമെന്നും യുവതിയുടെ കുടുംബം പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടറെയും കുടുംബം കണ്ടു. അതിനിടെ വിഷയത്തില്‍, കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദഗ്ധസമിതി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com