നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഓളത്തില്‍ പുന്നമടക്കായല്‍. ഓളപ്പരപ്പിലെ പുതിയ രാജാവിനെ കണ്ടെത്താനായി നെഹ്‌റു ട്രോഫി വള്ളംകളിക്ക് കൊടിയേറി. മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. ഈ വര്‍ഷം 21 വള്ളങ്ങളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
ചുണ്ടനും 6 വനിത വള്ളങ്ങളും അടക്കം 75 കളിവള്ളങ്ങള്‍ ഇത്തവണത്തെ ജലപൂരത്തില്‍ പങ്കുചേരും.
ചുണ്ടന്‍ വള്ളങ്ങള്‍ കുതിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. നെഹ്‌റു പവലിയന് വേണ്ടി ഏഴ് കോടി അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബ് തുഴയുന്ന നടുവിലെപറമ്പന്‍ വള്ളം ആണ് വേമ്പനാട് കായലില്‍ കുടുങ്ങിപ്പോയത്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് വള്ളം വലിച്ചു കൊണ്ടുവന്നിരുന്ന ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലില്‍ കുടുങ്ങുകയായിരുന്നു.അപകടത്തില്‍ തുഴച്ചില്‍ക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് പുന്നമടയിലേക്ക് കൊണ്ടുവരികയായിരുന്നു. ചുണ്ടന്‍വള്ളത്തിന് ഒരുതരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ല.



