Friday, December 5, 2025
Homeകേരളംപാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ലക്ഷ്യം വച്ചത് കോടികള്‍ ; കയ്യടി നേടി മലപ്പുറം...

പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ലക്ഷ്യം വച്ചത് കോടികള്‍ ; കയ്യടി നേടി മലപ്പുറം പോലീസ്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്‍റെ പഴുതടച്ച അന്വേഷണവും കൃത്യമായ ആസൂത്രണവും കൊണ്ടാണ് പ്രതികളുടെ പദ്ധതി തകര്‍ത്ത് വ്യവസായിയെ മോചിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞത്. ചൊവ്വാഴ്ച രാത്രി 08.00 മണിയോടെ ഷമീറിനെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചയുടന്‍ തന്നെ മലപ്പുറം ജില്ലാ പോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ്, പെരിന്തല്‍മണ്ണ ഡിവൈസ്പി എ. പ്രേംജിത്ത് എന്നിവര്‍ പാണ്ടിക്കാട് സ്റ്റേഷനില്‍ ക്യാംപ് ചെയ്ത് അന്വേഷണത്തിന് വേണ്ട മേല്‍നോട്ടം വഹിച്ചു. പെരിന്തല്‍മണ്ണ ,മങ്കട, മേലാറ്റൂര്‍ ,കരുവാരകുണ്ട് ഇന്‍സ്പെക്ടര്‍മാരും ജില്ലയിലെ ഡാന്‍സാഫ് സ്ക്വാഡും സംഘങ്ങളായി മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ആദ്യഘട്ടത്തില്‍ സൂചനകളൊന്നും ലഭിക്കാതിരുന്ന കേസില്‍ ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിവന്നതും തട്ടിക്കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും വീട്ടുകാരില്‍ നിന്നും കൂടെ ജോലിചെയ്യുന്നവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തിലും ഹംഷീര്‍ ഉള്‍പ്പടെയുള്ള
സാമ്പത്തിക ഇടപാടുള്ളവരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടാതെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിനെ കേന്ദ്രീകരിച്ചും ഒരു സംഘം അന്വേഷിച്ച് ചാവക്കാട് ഭാഗത്തുള്ള ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പാണ്ടിക്കാട് നിന്നും കയറ്റി രാത്രിയില്‍ ചാവക്കാട് ഭാഗത്ത് ബീച്ചില്‍ കൊണ്ടുപോയി മര്‍ദ്ധിച്ച ശേഷം തട്ടിക്കൊണ്ടുപോയ വാര്‍ത്തകള്‍ വന്നതോടെ വാഹനം മാറ്റി അവിടെനിന്ന് കടന്നതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷമീറിനെ തട്ടിക്കൊണ്ടുപോയ സംഘം ജില്ല വിട്ടതായും കൊല്ലം ഭാഗത്തുള്ള ഏതോ രഹസ്യകേന്ദ്രത്തിലുള്ളതായും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പദ്ധതിയാണെന്നും പോലീസ് സംഘത്തിന് വിവരം ലഭിച്ചു . തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐ.പി.എസ്. അതിര്‍ത്തി ജില്ലകളിലെ പോലീസ് മേധാവിമാര്‍ക്കെല്ലാം വിവരം കൈമാറുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. കൂടാതെ മലപ്പുറത്ത് നിന്നുള്ള ഒരു സംഘം കൊല്ലം ഭാഗത്ത് പ്രതികളുമായി ബന്ധമുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ പ്രതികളുടെ താവളത്തെകുറിച്ച് സൂചനലഭിക്കുകയും ചെയ്തു. പ്രതികളുടെ സംഘത്തില്‍ കൊലക്കേസ് പ്രതികളും വധശ്രമക്കേസ് പ്രതികളും ഉണ്ടെന്ന് പോലീസിന് സൂചനലഭിച്ചിരുന്നു. പോലീസ് പിറകെയുള്ള വിവരം അറിഞ്ഞാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികള്‍ ഷമീറിനെ അപായപ്പെടുത്തി രക്ഷപ്പെടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞില്ല. പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലാണെന്ന് സൂചന ലഭിച്ച പ്രത്യേക അന്വേഷണ സംഘം പുനലൂര്‍ തെന്‍മല റൂട്ടില്‍ വച്ച് പ്രതികളുടെ വാഹനത്തിന് വിലങ്ങിട്ട് അതിസാഹസികമായാണ് ഷമീറിനെ മോചിപ്പിച്ച് പ്രതികളെ പിടികൂടിയത്.
ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പദ്ധതിയാണ് പോലീസിന്‍റെ കൃത്യമായ അസൂത്രണത്തിലൂടെ പൊളിഞ്ഞത്.

മലപ്പുറം ജില്ലാ പോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍, പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത് , കരുവാരക്കുണ്ട് ഇന്‍സ്പെക്ടര്‍ വി.എം.ജയന്‍, മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ എ.സി. മനോജ് കുമാര്‍, മങ്കട ഇന്‍സ്പെക്ടര്‍ അശ്വിത്ത് എസ് കാണ്‍മയില്‍, പെരിന്തല്‍മണ്ണ സി.ഐ. സുമേഷ്സുധാകരന്‍,പാണ്ടിക്കാട് എസ്.ഐ. ഷംസുദ്ദീന്‍ എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, എസ്. സി. പി. ഒ. ശശികുമാര്‍ എന്നിവരും ജില്ലയിലെ പെരിന്തല്‍മണ്ണ, മലപ്പുറം,തിരൂര്‍,നിലമ്പൂര്‍ ഡാന്‍സാഫ് ടീം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com