Thursday, December 4, 2025
Homeകേരളംരാജ്യം 79-ാം സ്വാതന്ത്ര്യ ദിന നിറവില്‍; സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആഘോഷം.

രാജ്യം 79-ാം സ്വാതന്ത്ര്യ ദിന നിറവില്‍; സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആഘോഷം.

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 9 ന് ദേശീയ പതാക ഉയർത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങൾ പരേഡിൽ അണിചേർന്നു. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിച്ചു. മന്ത്രിമാർ വിവിധ ജില്ലകളിൽ ദേശീയ പതാക ഉയർത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com