Monday, March 16, 2026
Homeകേരളംയാത്ര ദുസഹം; മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ റോഡിലെ കുഴിയിൽ നട്ട് കെ...

യാത്ര ദുസഹം; മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ റോഡിലെ കുഴിയിൽ നട്ട് കെ എസ് യു പ്രതിഷേധം.

പാലക്കാട്: റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം. പാലക്കാട് കുളപ്പുള്ളി ഷൊർണൂർ പാതയിലെ അപകട കെണികളാകുന്ന കുഴികളിലാണ് കെ എസ് യു പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്. കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ചാണ് പ്രതിഷേധിച്ചത്.

കുളപ്പുള്ളി മുതൽ ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയിലാണ് പരക്കെ പ്രതിഷേധങ്ങൾ ഉയരുന്നത്. മഴപെയ്തതോടെ ഈ വഴിയുള്ള യാത്ര ദുസഹമായി. പൊട്ടിപ്പൊളിഞ്ഞ റോഡും പല യാത്രക്കാരും കുഴികളിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നതും പതിവാണ്.ഈ റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കെഎസ്യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളപ്പുള്ളി ജെടിഎസ് സ്കൂളിന്റെ മുൻവശത്തുള്ള കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ പതിച്ച വാഴകൾ വെച്ച് പ്രതിഷേധിച്ചത്.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ആഷിഖ് തോണിക്കടവിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു .കെഎസ്യു നിയോജകമണ്ഡലം പ്രസിഡൻറ് യാസിർ, നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് അക്ഷജ്, മണ്ഡലം പ്രസിഡണ്ട്മാരായ ചിത്ര ദേവി, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com