Sunday, July 19, 2026
Homeകേരളംവില കുറവാണെന്ന് കരുതി പിന്നാലെ പോകല്ലേ, തമിഴ്നാട് സ്വദേശികൾ വിറ്റ മുട്ടയിൽ പ്ലാസ്റ്റിക്കും റബ്ബറും.

വില കുറവാണെന്ന് കരുതി പിന്നാലെ പോകല്ലേ, തമിഴ്നാട് സ്വദേശികൾ വിറ്റ മുട്ടയിൽ പ്ലാസ്റ്റിക്കും റബ്ബറും.

കുറഞ്ഞവിലയിൽ തമിഴ്നാട് സ്വദേശികളിൽ നിന്ന് മുട്ട വാങ്ങിയവർ വഞ്ചിതരായി. വാങ്ങിയ മുട്ടകൾ എല്ലാം ഉപയോഗശൂന്യമായിരുന്നുവെന്നാണ് പരാതി. കണിയാമ്പറ്റ, മില്ലമുക്ക് എന്നീ പ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ എത്തിയ തമിഴ്നാട് സ്വദേശികളിൽ നിന്നാണ് മുട്ട വാങ്ങിയത്. ഈ മുട്ടകളിൽ റബ്ബറിന് സമാനമായ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്ന് മുട്ട വാങ്ങിയവർ പറയുന്നു.

11 താറാവ് മുട്ടകൾക്ക് വെറും 100 രൂപ മാത്രമാണ് ഇവർ ഈടാക്കിയത്. ഇത്രയും വിലക്കുറവ് കണ്ടതോടെ നിരവധി പേർ ഇവരിൽ നിന്നും മുട്ട വാങ്ങി.
വീട്ടിലെത്തി പൊട്ടിച്ചു നോക്കിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണ് ഉണ്ടായിരുന്നത്. കുറച്ച് സമയം കഴിഞ്ഞതോടെ ദ്രാവകത്തിന്റെ നിറം മാറിക്കൊണ്ടിരുന്നു. ചിലത് പൊട്ടിച്ചപ്പോൾ ജെല്ലി രൂപത്തിലും കാണപ്പെട്ടു.

ഈ മുട്ടകൾ തമ്മിൽ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടിപ്പോകില്ലെന്ന് മുട്ട വാങ്ങിയവർ പറയുന്നു. പുഴുങ്ങി നോക്കിയപ്പോൾ വെളുത്ത നിറത്തിലുള്ള റബ്ബറിന് സമാനമായ വസ്തുവാണ് ലഭിച്ചത്. സംഭവത്തിൽ ആരോഗ്യ വിഭാഗത്തിന് പരാതി നൽകാൻ മുട്ടകൾ സൂക്ഷിച്ചുവച്ചിരിക്കുകയാണ് നാട്ടുകാർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com