Saturday, March 7, 2026
Homeകേരളംസ്‌കൂൾ സമയമാറ്റം ആരും പരാതി നല്‍കിയിട്ടില്ല; പരാതികള്‍ വന്നാല്‍ സമയമാറ്റം പരിഗണിക്കാം - വി. ശിവന്‍കുട്ടി.

സ്‌കൂൾ സമയമാറ്റം ആരും പരാതി നല്‍കിയിട്ടില്ല; പരാതികള്‍ വന്നാല്‍ സമയമാറ്റം പരിഗണിക്കാം – വി. ശിവന്‍കുട്ടി.

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ഇക്കുറി പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ തവണ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സ്ഥിരമായി മിച്ചം വരുന്ന സീറ്റുകള്‍ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ സമയ മാറ്റത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല. പരാതികള്‍ വന്നാല്‍ സമയമാറ്റം പരിഗണിക്കാം. സര്‍ക്കാരിന് ഇതില്‍ നിര്‍ബന്ധം ഒന്നുമില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും ശിവന്‍കുട്ടി അറിയിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കേണ്ട എന്ന് തന്നെയാണ് തീരുമാനം. അതില്ലാതെ തന്നെ കാര്യം നടന്ന് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.നിലമ്പൂരില്‍ സ്വരാജിന് അംഗീകാരം കൂടി വരികയാണ്.

സ്വരാജിന് നെഗറ്റീവ് വോട്ടുകള്‍ കുറവാണ്. സ്വരാജ് മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു. ഇന്ത്യ ഒട്ടാകെ കാവിവത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ രാജ്ഭവനിലേത് അതിശയോക്തി അല്ല. കേരളത്തിന്റെ ഗവര്‍ണറായി രാഷ്ട്രപതി അദ്ദേഹത്തെ നിയമിച്ചത് രാജ്ഭവന്‍ കാവിവത്കരിക്കാന്‍ അല്ല. അത് അദ്ദേഹം തിരിച്ചറിയണം. ചുമതലയേറ്റ ആദ്യ ഒരാഴ്ച വളരെ നല്ല കുട്ടിയായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com