കൊണ്ടോട്ടി: കിഴിശ്ശേരി, ആലിൻചുവട് പരിസര പ്രദേശങ്ങളിൽ അനധികൃത മദ്യ വില്പന നടത്തുന്നതിനിടെ മുണ്ടം പറമ്പ് പുറായ് വീട്ടിൽ മുഹമ്മദ് ഷാഫി (34)മലപ്പുറം എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി അറസ്റ്റ് ചെയ്‌തു. ഈ പ്രദേശങ്ങളിൽ അനധികൃത മദ്യ വില്പന നടത്തുന്നു എന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടി കൂടിയത്.
തൊണ്ടിയായി 29 കുപ്പികളിലായി 14.5 ലിറ്റർ വിദേശ മദ്യം,വില്പന നടത്തിയ വകയിൽ കിട്ടിയ 5500 രൂപ,സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു. പ്രതിയുടെ പേരിൽ എക്സൈസിലും പോലീസിലും മദ്യ വില്പന നടത്തിയതിന് മുൻപും കേസുകളുണ്ട്. മലപ്പുറം മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.
മലപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) അബ്‌ദുൽ നാസർ ഒ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് രഞ്ജിത്ത് എൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് കുമാർ, വിനയൻ പി, വനിത സിവിൽ എക്സൈസ് ഓഫീസർ സില്ല പി എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽ കുമാർ ഒ കെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.



