Monday, March 16, 2026
Homeകേരളംഇന്ന് ഉച്ചക്കുശേഷം കേരളത്തിൽ മഴകനക്കും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.

ഇന്ന് ഉച്ചക്കുശേഷം കേരളത്തിൽ മഴകനക്കും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം.

വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതൽ ഈ മാസം 16 വരെയാണ് അതിതീവ്രമഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 15,16തീയതികളിൽകേരളത്തിൽ പരക്കെ പെരുമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്.

കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ടാണുള്ളത്.എറണാകുളം,
ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം പതിനഞ്ചാം തീയതി മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ഇതേ ദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാറാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് റെഡ് അലർട്ടും പത്തംനതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ,കാസർകോട്ജില്ലകളിൽഓറഞ്ച്അലർട്ടുമാണുള്ളത്.

വടക്കൻ ജില്ലകളുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിന്റെ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.കേരളത്തിലെ നദികളിലേക്ക് കൂടുതൽ വെള്ളമെത്താൻ ഇതിടയാക്കും.

തെക്കൻ ചൈനാ കടലിൽ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ കരയിൽ ക്കയറുന്നതോടെ ദുർബലമാകും.അതോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവാഹം സാധരണ നിലയിലാകും. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിൽ മഴ കനക്കുമെന്നാണ് കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com