Monday, March 9, 2026
Homeകേരളംഅതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികൾ; ജനങ്ങൾ പരിഭ്രാന്തിയിൽ.

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികൾ; ജനങ്ങൾ പരിഭ്രാന്തിയിൽ.

തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലികൾ ഇറങ്ങി. ഓയിൽ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികൾ ഇറങ്ങിയത്. രണ്ടു പുലികളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിൽ ആയിരിക്കുകയാണ്.

വെള്ളിയാഴ്ച ഈ മേഖലയിൽത്തന്നെ പുലി ഇറങ്ങി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു. ജനസാന്നിധ്യമുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളുകൾ ഒച്ചവെച്ചതോടെ പുലി പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെട്ടു. എന്നാൽ ശനിയാഴ്ച രണ്ട് പുലികളെ പ്രദേശത്ത് കണ്ടതോടെ ജനങ്ങൾ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി ആളുകൾ എത്തുന്ന പ്രദേശത്താണ് പുലികളുടെ സാന്നിധ്യം. മാത്രമല്ല, ഓയിൽ പാം എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവനും ഭീഷണിയുണ്ടെന്ന് ജനങ്ങൾ പറയുന്നു. തൊഴിലാളി ലയങ്ങൾ എസ്റ്റേറ്റിനുള്ളിലായതിനാലും ആശങ്ക വർധിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com