Monday, March 9, 2026
Homeകേരളംഅതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് റിമാന്റിൽ.

അതിഥി തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് സ്റ്റേഷൻ റൗഡി കത്തി രാജേഷ് റിമാന്റിൽ.

കയ്പമംഗലം : കയ്പമംഗലം ചാമക്കാല ബീച്ച് പാലസ്സ് ഓഡിറ്റോറിയത്തിന് സമീപം വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി റാബിയൂർ ഹുസൈൻ ധബക്ക് 30 വയസ് എന്നയാളോട് പ്രതി ബീഡി ചോദിച്ചത് നൽകാത്തതിലുള്ള വെരാഗ്യത്താൽ 25-05-2025 തിയ്യതി 07.30 രാത്രി 07.30 മണിയോടെ മരവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു ഈ സംഭവത്തിന് റാബിയൂർ ഹുസൈൻ ധബക്ക് ന്റെ പരാതിയിൽ FIR രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ പ്രതിയായ വലപ്പാട് പനച്ചിച്ചുവട് ഉന്നതി സ്വദേശി പുത്തൻ വീട്ടിൽ കത്തി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് 43 വയസ് എന്നയാളെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാന്റ് ചെയ്തു.

രാജേഷിന് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 1 കവർച്ചക്കേസും വലപ്പാട് പോലീസ് സ്റ്റേഷനിൽ 1 വധശ്രമക്കേസും , 7 അടിപിടിക്കേസുകളും, കയ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസുമുണ്ട്.
ഈ കേസിലെ പ്രതികളായ ചാമക്കാല സ്വദേശികളായ ചാരിച്ചെട്ടി വീട്ടിൽ രതീഷ് എന്ന് വിളിക്കുന്ന രമേഷ് 35 വയസ്, പടവലപ്പറമ്പിൽ വീട്ടിൽ ബാദുഷ 31 വയസ് എന്നിവരെയാണ് മുമ്പ് അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു.

കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.കെ.ആർ, സബ് ഇൻസ്പെക്ടർ അബിലാഷ്, എസ് സി പി ഒ ഗിരീശൻ, സി പി ഒ സൂരജ്, വിനുകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com