Sunday, March 8, 2026
Homeകേരളംഎംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ, ഭര്‍ത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി.

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ, ഭര്‍ത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി.

ആലപ്പുഴ: ആലപ്പുഴയില്‍ എംഡിഎംഎ യുമായി ഭാര്യയും ഭര്‍ത്താവും പിടിയില്‍. സിയാ കെ (40) ഭാര്യ സഞ്ചുമോള്‍ (39) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. 13 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഓപ്പറേഷന്‍ ഡീ ഹണ്ടിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റന്‍റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്.

വില്‍പ്പനയ്ക്കായി ദമ്പതികള്‍ ലഹരി കടത്തുന്നുണ്ടെന്ന രഹസ്യ വിവരവും പൊലീസിന് ലഭിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.സിയാ മാസങ്ങളായി കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com