കൊണ്ടോട്ടി കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി കെഎഫ് മൻസിലില്‍ മുഹമ്മദ് നിയാസ് (25)നെയാണ് പിടികൂടിയത്.
കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ആളാണ് അറസ്റ്റിലായത്. കേരള- കർണാടക അതിർത്തിയില്‍ വെച്ച് ആണ് പ്രത്രിയെ പിടിച്ചത്. തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടില്‍ ബൈക്കില്‍ എത്തിയ ആളാണ് മുഹമ്മദ് നിയാസ്.
അതേസമയം, സംഭവത്തിന് പിന്നിലെ സംഘത്തെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ് പൊലീസ്. തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനില്‍ നിന്നും പൊലീസ് കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു. മൈസൂരില്‍ നിന്നും തിരിച്ചു വരുമ്പോള്‍ കാറില്‍ രണ്ടുപേർ കൂടെ ഉണ്ടായിരുന്നെന്നും താൻ ഉറങ്ങുന്നതിനിടെ ഇവർ കാറില്‍ നിന്നും ഇറങ്ങി പോയെന്നാണ് യുവാവിന്റെ മൊഴി.
കർണാടക സ്വദേശിയായ ടാക്സി ഡ്രൈവറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഏഴ് അംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടു പോയത്. ഇവരെ കണ്ടെത്താനാണ് പൊലീസ് അന്വേഷണം. സംഘത്തെ സഹായിച്ച 3 പേർ നിലവില്‍ അറസ്റ്റില്‍ ആയിട്ടുണ്ട്.



