Monday, March 16, 2026
Homeകേരളംയുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ.

യുവാവ് മദ്യലഹരിയിൽ അലക്ഷ്യമായി കാറോടിച്ചു; കഷ്ടിച്ച് രക്ഷപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ.

കോട്ടയം: മദ്യലഹരിയില്‍ അപകടകരമായി കാറോടിച്ച യുവാവില്‍ നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ കടുത്തുരുത്തിയ്ക്ക് സമീപം അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. നാട്ടുകാരുമായി സംസാരിച്ച് നിന്ന മോന്‍സ് ജോസഫിന് നേരെ അമിത വേഗത്തയിലെത്തിയ കാര്‍ പാഞ്ഞടുക്കുകയായിരുന്നു. കൃത്യസമയത്ത് നാട്ടുകാരില്‍ ചിലര്‍ എംഎല്‍എയെ പിടിച്ച് മാറ്റിയതിനാൽ വലിയ അപകടമാണ് ഒഴിവാകുകയായിരുന്നു.

മുളകുളം ഭാഗത്ത് നിന്നെത്തിയ കാറാണ് എംഎല്‍എയ്ക്ക് നേരെ പാഞ്ഞടുത്തത്. റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണിലിടിച്ചാണ് കാര്‍ നിന്നത്. എന്നിട്ടും പിന്നോട്ട് എടുത്ത കാര്‍ ചില നാട്ടുകാരുടെ ദേഹത്ത് തട്ടി. പിന്നാലെ നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്ന് ഡ്രൈവറെ പുറത്തിറക്കുകയായിരുന്നു. ഈ സമയമാണ് ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് മനസിലായത്. പ്രദേശവാസികൾക്ക് പരിചയമുള്ളയാളാണ് വാഹനം ഓടിച്ചിരുന്നത്. വെള്ളൂര്‍ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com