ഇത്തവണത്തെ പ്ലസ് വണ്‍ അഡ്മിഷനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 02ന് വൈകീട്ട് അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിലുള്ള അഡ്മിഷന്‍ ജൂണ്‍ മൂന്ന് മുതല്‍ ജൂണ്‍ 5 വരെ നടക്കും.
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള അലോട്ട്‌മെന്റും, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും ജൂണ്‍ 02ന് തന്നെ പ്രസിദ്ധീകരിക്കും.
രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10ന് പ്രസിദ്ധീകരിക്കും. തുടര്‍ ദിവസങ്ങളില്‍ അഡ്മിഷനും നടക്കും. മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 16നാണ് പുറത്തിറക്കുക.
പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 18ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അണ്‍ എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പെടെ ആകെ 4,42,012 സീറ്റുകളാണ് പ്ലസ് വണ്ണിന് നിലവില്‍ കേരളത്തിലുള്ളത്.



