പെരിന്തൽമണ്ണ: തിരൂർക്കാട് കെ എസ് ആർ ടി സി ബസും മിനി ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിൽ ആയിരുന്ന
വണ്ടൂർ സ്വദേശിയായ സൻഫ (20) എന്ന യുവതിയാണ് മരണപ്പെട്ടത്.
പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു സൻഫ. ഇന്നലെയാണ് തിരൂർക്കാട് വെച്ച് കെഎസ്ആർടിസി ബസ്സും പിക്കപ്പ് ലോറിയും അപകടത്തിൽപ്പെട്ടത്,
അപകടത്തിൽ അരിയൂർ സ്വദേശിയായ ശ്രീനന്ദ എന്ന പെൺകുട്ടി ഇന്നലെ മരണപ്പെട്ടിരുന്നു.



