ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനം. 18-ാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ളൈ ഓവർ കയറാതെ കൊടിമരത്തിനും ബലിക്കൽപ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലെത്തി നേരിട്ട് ഭഗവാനെ തൊഴുന്നതിനുള്ള സംവിധാനം ആണ് ഒരുക്കാൻ പോകുന്നത്. മാർച്ച് 15 ഇത് പരീക്ഷിക്കും. ഇത് വിജയിച്ചാൽ വിഷു പൂജയ്ക്ക് നടപ്പിലാക്കും. ഇതും വിജയിച്ചാൽ മണ്ഡലകാലത്തിൽ നടപ്പിലാക്കും.
നിലവിൽ ഭഗവാനെ ദർശിക്കുവാൻ 5 സെക്കൻ്റ് സമയമാണ് ലഭിക്കുന്നതെങ്കിൽ ഈ സംവിധാനം നിലവിൽ വരുന്നതോടെ 20 മുതൽ 30 സെക്കൻ്റ് വരെ നേരിട്ട് ദർശനം ലഭിക്കുന്നു. മേടമാസത്തിൽ വിഷു അടിയന്തിരങ്ങൾക്കായി നട തുറക്കുന്ന വേളയിൽ ഈ സംവിധാനം പൂർണ്ണമായും നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. വിഷുവിന് ഇത് വിജയകരമായാൽ തുടർന്ന് ശബരിമലയിൽ ഈ ദർശന രീതിയാകും അവലംബിക്കുക. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്‌ണൻ, ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ എസ് ശ്രീജിത് ഐ പി എസ് എന്നിവരുമായുള്ള ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ചരിത്രപരമായ തീരുമാനത്തിലേയ്ക്ക് ദേവസ്വം ബോർഡ് കടക്കുന്നത്.
ആഗോള അയ്യപ്പസംഗമം മെയ്‌മാസത്തിൽ (ഇടവമാസപൂജക്കായി) നടതുറക്കുന്ന വേളയിൽ പമ്പയിൽവച്ച് സംഘടിപ്പിക്കുന്നു. 50 ലേറെ രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശബരിമലയിൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകളും സ്വർണ്ണ നാണയങ്ങളും വിഷുദിനത്തിൽ വിതരണം ആരംഭിക്കും. അയ്യപ്പൻ്റെ ചിത്രം പതിച്ച 8 ഗ്രാം. 4ഗ്രാം തൂക്കത്തിലുള്ള സ്വർണ്ണ ലോക്കറ്റുകളും 1 ഗ്രാം, 2 ഗ്രാം, 4ഗ്രാം, 8 ഗ്രാം തൂക്കത്തിലുള്ള സ്വർണ്ണ നാണയങ്ങളുമാണ് ഭക്തർക്ക് ലഭ്യമാക്കുക. ഇതിൻ്റെ ഓൺലൈൻ ബുക്കിംഗ് WWW.Sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നതാണ്. 26-ന് ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് വെടിവഴിപാട് നിരക്കുകളിൽ 6 വഴിപാട് നിരക്കുകൾ പുനക്രമീകരിക്കാറുണ്ടായിരുന്നു. എന്നാൽ 2015-ന് ശേഷം പ്രളയവും കോവിഡ് മഹാമാരിയും കാരണം വഴിപാട് നിരക്ക് പുനക്രമീകരണം നടപ്പിലായിരുന്നില്ല.
9 വർഷത്തിനുശേഷം വഴിപാട് പുനരേഖീകരണ കമ്മിറ്റി അംഗങ്ങളായ ദേവസ്വം കമ്മീഷണർ ദേവസ്വം അക്കൗണ്ട് ഓഫീസർ, ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ, നാല് ജില്ലാ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ(ഫിനാൻസ് & ഇൻസ്പെക്ഷൻ) എന്നിവർ നിരവധി തവണ യോഗം ചേർന്ന് ചർച്ചകൾ നടത്തി ക്രോഡീകരിച്ച നിരക്കുകളാണ് ഓംബുഡ്സ്മാന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ 27.02.2025-ലെ ഡി ബി പി 120/2024 പ്രകാരം ഹൈക്കോടതിയുടെ ഉത്തരവോടെ പ്രബല്യത്തിൽ വഴിപാടുകൾക്ക് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ നിരക്ക് 9 വർഷത്തിനിടയിൽ രണ്ടിരട്ടിയും മൂന്നിരട്ടിയും വർദ്ധിച്ചിരിക്കുകയാണ്.
23 സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോഴും പഴയ നിരക്കുകളിൽനിന്നും കേവലം 30% വരെയുളള തുക മാത്രമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വർദ്ധിപ്പിക്കുക. മാത്രമല്ല ശമ്പളം, പെൻഷൻ തുടങ്ങി വിവിധ ആനുകൂല്യങ്ങൾക്കായി 2015-ലെ ചെലവ് 330 കോടി രൂപയായിരുന്നു. 2025-ൽ അത് 910 രൂപയായി വർദ്ധിച്ചു.
ആന എഴുന്നള്ളിപ്പിൽ തന്ത്രി സമൂഹവുമായി ചർച്ച നടത്തും. പത്തു ദിവസത്തെ ഉത്സവത്തിൽ എല്ലാ ദിവസവും ആനയെ ഉപയോഗിക്കുന്നുണ്ട്. ആന ഇണങ്ങുന്ന മൃഗമല്ല. മെരുക്കി എടുക്കുന്നതാണ്. പ്രധാനപ്പെട്ട ദിവസം അല്ലാതെ ആനയെ ഉപയോഗിക്കുന്നത് നല്ലതല്ല. ആനയുടെ പുറകെ DJ വാഹനം, ലേസർ, നാസിക് ഡോൾ എന്നിവ കൊണ്ടു പോവുന്നു. ഇതൊക്കെ നിരോധിക്കണം. ആചാരങ്ങൾ പരിഷ്ക്കരിക്കേണ്ടത് ആവശ്യമാണെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.